സ്കൂളിലെ കാര്യങ്ങൾ സർക്കാർ തീരുമാനിക്കും:മന്ത്രി ശിവൻകുട്ടി

Monday 30 June 2025 12:00 AM IST

തിരുവനന്തപുരം: സ്‌കൂളുകളിൽ അക്കാഡമിക്, അക്കാഡമിക് ഇതരകാര്യങ്ങളിൽ എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തീരുമാനങ്ങളിൽ സംശയമുണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയ്യാറാണ്. ബോധപൂർവം വർഗീയനിറം നൽകി മതേതരത്വത്തിന് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. സൂംബ നൃത്തത്തിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിവാദമാണ് ഉണ്ടായിട്ടുള്ളത്.

കായികതാരങ്ങളുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്. സ്‌കൂൾയൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പി.ടി.എ ആണ്. വേറെ ആരെങ്കിലും ആജ്ഞാപിക്കുന്നത് നടപ്പിലാക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സൂംബയുടെ പേരിൽ കായികരംഗത്ത് പ്രവർത്തിക്കുന്നവരെയാകെ ആക്ഷേപിച്ചിരിക്കുകയാണ്. മോശം പരാമർശം നടത്തിയവർ അതു പിൻവലിച്ച് മാപ്പ് പറയണം. രാജ്ഭവനിലെ സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല. ഗവർണറാണ് പ്രോട്ടോക്കോൾ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയത്. ആർ.എസ്.എസിന്റെ രണ്ട് പ്രധാന നേതാക്കൾ രാജ്ഭവനിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരാേപിച്ചു.

സൂം​ബ​ ​ചു​വ​ടു​ക​ളു​മാ​യി​ ​കു​ട്ടി​കൾ ആ​സ്വാ​ദ​ക​നാ​യി​ ​മ​ന്ത്രി​യും

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​നോ​ർ​ത്ത് ​ഗേ​റ്റി​ന് ​മു​ന്നി​ൽ​ ​നി​ര​ന്ന​ ​കു​ട്ടി​ക്കൂ​ട്ട​ത്തി​ന്റെ​ ​സൂം​ബ​ ​ചു​വ​ടു​ക​ൾ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​യും​!​ ​മ​ന്ത്രി​യെ​ ​ക​ണ്ട​തോ​ടെ​ ​കു​ട്ടി​ക​ൾ​ക്ക് ​ആ​വേ​ശം​ ​ഇ​ര​ട്ടി​ച്ചു. സൂം​ബ​ ​പ​രി​ശീ​ല​ക​രു​ടെ​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​ന്നി​ലാ​യി​രു​ന്നു​ ​പ്ര​ക​ട​നം.​ ​ജി​ല്ലാ​ ​ഫു​ട്‌​ബോ​ൾ​ ​അ​സോ​സി​യേ​ഷ​നി​ലെ​ ​കു​ട്ടി​ക​ളാ​ണ് ​സൂം​ബ​ ​താ​ള​ത്തി​നൊ​പ്പം​ ​ത​ക​ർ​ത്ത് ​നൃ​ത്തം​ ​ച​വി​ട്ടി​യ​ത്.​ ​ഇ​രു​നൂ​റി​ല​ധി​കം​ ​കു​ട്ടി​ക​ളു​ടെ​ ​ഒ​രേ​ക്ര​മ​ത്തി​ലു​ള്ള​ ​ചു​വ​ടു​ക​ൾ​ ​ആ​സ്വാ​ദ്യ​മാ​യി​രു​ന്നു.​ 15​ ​മി​നി​റ്റ് ​നീ​ണ്ട​ ​നൃ​ത്തം​ ​തീ​രു​വോ​ളം​ ​മ​ന്ത്രി​ ​അ​രി​കി​ലൂ​‌​ടെ​ ​ന​ട​ന്ന് ​കു​ട്ടി​ക​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ ​ഇ​തി​നി​ടെ​ ​വ​ഴി​യാ​ത്ര​ക്കാ​രും​ ​ചു​വ​ടു​വ​യ്ക്കാ​ൻ​ ​ചേ​ർ​ന്നു. പ​രി​ശീ​ല​ക​രാ​യ​ ​ദ​ർ​ശ​ന​ ​സു​ദ​ർ​ശ​ന​ൻ,​ ​ന​ക്ഷ​ത്ര​ ​പ്ര​ദീ​പ്,​ ​വി.​സി.​ ​ഉ​ല്ലാ​സ്,​ ​ഇ​സ​ ​ജോ​ഷി​ ​എ​ന്നി​വ​രാ​ണ് ​സൂം​ബ​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ ​പ​ല​ ​സ്കൂ​ളു​ക​ളി​ലും​ ​യു​ ​ട്യൂ​ബ് ​വീ​ഡി​യോ​ ​ക​ണ്ട് ​കു​ട്ടി​ക​ളെ​ ​സൂം​ബ​ ​അ​ഭ്യ​സി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​നേ​രി​ട്ട് ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​താ​ണ് ​പൂ​ർ​ണ​തോ​തി​ലു​ള്ള​ ​ഫ​ല​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ​ദ​ർ​ശ​ന​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​ഫു​ട്‌​ബോ​ൾ​ ​അ​സോ​സി​യേ​ഷ​ന് ​കീ​ഴി​ലെ​ ​മു​ഴു​വ​ൻ​ ​അ​ക്കാ​ഡ​മി​ക​ളി​ലും​ ​പ​രി​ശീ​ല​ന​ത്തി​നു​ ​മു​മ്പ് ​പ​ത്തു​ ​മി​നി​റ്റ് ​സൂം​ബ​ ​ചെ​യ്യി​ക്കു​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​എം.​ ​റ​ഫീ​ക്ക് ​പ​റ​ഞ്ഞു.

തീ​രു​മാ​നി​ക്കേ​ണ്ട​ത് മ​ത​സം​ഘ​ട​ന​ക​ള​ല്ല​ : എ.​ബി.​വി.​പി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​സൂം​ബ​ ​ഡാ​ൻ​സ് ​വി​ഷ​യ​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​മ​ത​സം​ഘ​ട​ന​ക​ള​ല്ലെ​ന്നും​ ​മ​ത​ ​സം​ഘ​ട​ന​ക​ളു​ടെ​ ​അ​ഭി​പ്രാ​യ​ത്തി​ന് ​അ​നു​സ​രി​ച്ച് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​യു​ ​ടേ​ൺ​ ​അ​ടി​ക്ക​രു​തെ​ന്നും​ ​എ.​ബി.​വി.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഇ.​യു​ ​ഈ​ശ്വ​ര​പ്ര​സാ​ദ്.​ ​ല​ഹ​രി​ക്കെ​തി​രെ​യു​ള്ള​ ​ക്യാ​മ്പ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഈ​ ​ആ​ശ​യ​മു​ന്ന​യി​ച്ച​പ്പോ​ൾ​ ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​ ​മു​ഴു​വ​ൻ​ ​സം​ഘ​ട​ന​ക​ളും​ ​അം​ഗീ​ക​രി​ച്ച​താ​ണ്. പ​ല​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​മ​ത​സം​ഘ​ട​ന​ക​ൾ​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​മ്പോ​ൾ​ ​വോ​ട്ടു​ബാ​ങ്കി​ന് ​വേ​ണ്ടി​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്നു​ ​യു​ ​ടേ​ൺ​ ​അ​ടി​ക്കു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ട്.​ ​മ​ത​പാ​ഠ​ശാ​ല​യ​ല്ല​ ​സ്‌​കൂ​ളു​ക​ൾ​ ​എ​ന്ന് ​മ​ത​സം​ഘ​ട​ന​ക​ൾ​ ​മ​ന​സ്സി​ലാ​ക്ക​ണം.​ ​സൂം​ബ​ ​ഡാ​ൻ​സ് ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത് ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​വെ​ന്നും​ ​ഇ.​യു​ ​ഈ​ശ്വ​ര​പ്ര​സാ​ദ് ​പ​റ​ഞ്ഞു.

സൂം​ബ​ ​ഡാ​ൻ​സി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണം​ ​ദു​ഷ്ട​ലാ​ക്കോ​ടെ​:​കെ.​എ​സ്.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ല​ഹ​രി​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കു​ന്ന​ ​സൂം​ബ​ ​ഡാ​ൻ​സി​നെ​തി​രെ​യു​ള്ള​ ​പ്ര​ചാ​ര​ണം​ ​ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്ന് ​കെ.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി.​ല​ഹ​രി​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ഉ​യ​ർ​ന്നു​വ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഉ​യ​ർ​ന്ന​താ​ണ് ​സൂം​ബ​ ​ആ​ശ​യം.​അ​ദ്ധ്യാ​പ​ക​രും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷാ​ക​ർ​തൃ​സ​മൂ​ഹ​വും​ ​ആ​വേ​ശ​ത്തോ​ടെ​യാ​ണി​ത് ​ഏ​റ്റെ​ടു​ത്ത​ത്.​മു​ൻ​യോ​ഗ​ങ്ങ​ളി​ലോ​ ​തു​ട​ർ​ന്നോ​ ​യാ​തൊ​രു​ ​അ​ഭി​പ്രാ​യ​വും​ ​പ​റ​യാ​ത്ത​വ​ർ​ ​ഇ​പ്പോ​ൾ​ ​ക​ള്ള​പ്ര​ച​ര​ണ​വു​മാ​യി​ ​വ​രു​ന്ന​ത് ​ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.​അ​ശാ​സ്ത്രീ​യ​വും​ ​അ​പ​ക്വ​വു​മാ​യ​ ​നി​ല​പാ​ടു​ ​പു​ല​ർ​ത്തു​ന്ന​വ​ർ​ ​ഭൂ​രി​പ​ക്ഷ​വ​ർ​ഗീ​യ​ത​യ്ക്ക് ​വെ​ള്ള​വും​ ​വ​ള​വും​ ​ന​ൽ​കു​ക​യാ​ണ്.​ ​ല​ഹ​രി​ക്കെ​തി​രാ​യ​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും​ ​ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും​ ​കെ.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡി.​സു​ധീ​ഷ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ​ ​എ​ ​ഷാ​ഫി​ ​എ​ന്നി​വ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.