ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Monday 30 June 2025 1:41 AM IST

ചെർപ്പുളശേരി: തൃക്കടീരി കെ.വി. കാർത്തികേയൻ മാസ്റ്റർ സ്മാരക വായനശാല എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം. എം.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഒറ്റപ്പാലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.അബ്ദുൾ ഖാദർ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. എഴുപത്തിയഞ്ചാം വയസിൽ എഴുത്തുവഴിയിലേക്ക് പ്രവേശിച്ച നാടിന്റെ എഴുത്തു മുത്തശ്ശി പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച പി.കല്യാണിയമ്മയെ ആദരിച്ചു. വായനശാല പ്രസിഡന്റ് വി.കെ.രാം മോഹൻ അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി യു.എം.ശശീന്ദ്രൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർ പി.ജയലക്ഷ്മി, തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.മുഹമ്മദ് അഷറഫ്, കെ.കെ.നാരായണൻ കുട്ടി, എം.എം.ഷറഫുദ്ദീൻ, കെ.അൽമാസ്, കെ.മുഹമ്മദ് സുഫീക് എന്നിവർ സംസാരിച്ചു.