മികവ് വിജയോത്സവം സംഘടിപ്പിച്ചു
എടത്തനാട്ടുകര: ചളവ അഭയം സഹായ സമിതി വിവിധ പരീക്ഷാ വിജയികൾക്കുള്ള അനുമോദനം, ബോധവത്ക്കരണ ക്ലാസ്, വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം, നേത്രപരിശോധന എന്നിവ സംഘടിപ്പിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജുബേരിയ ഫിറോസ് കുട്ടികൾക്കായി മാർഗാവബോധ ക്ലാസെടുത്തു. അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസൻ, അലനല്ലൂർ സർവീസ് അർബൻ ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം.പി.സുഗതൻ, ഗ്ലോബൽ കണ്ണാശുപത്രി മാനേജർ ഫിറോസ്, പനച്ചിക്കുത്ത് ഗോപാലകൃഷ്ണൻ, സി.തങ്കപ്പൻ നായർ, കെ.കൃഷ്ണൻ, പി.ശ്രീധരൻ, പി.ശശീധരൻ, പി.ശിവശങ്കരൻ, പി.വെളുത്ത, പി.ജനാർദ്ദനൻ, യു.ഗോപാലകൃഷ്ണൻ, അയ്യപ്പൻ പൂജാലയം, കെ.സത്യപാലൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു. മേലാറ്റൂർ ഗ്ലോബൽ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ കണ്ണു പരിശോധനയും നടത്തി.