ക്ഷീര മൈത്രി കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
കൂടരഞ്ഞി: ക്ഷീര വികസന വകുപ്പ് കൊടുവള്ളി യൂണിറ്റും കക്കാടംപൊയിൽ ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച ക്ഷീര മൈത്രി കർഷക സമ്പർക്ക പരിപാടിയും ത്രിതല പഞ്ചായത്തുകളുടെ സഹകരണ ത്തോടെ നടപ്പാക്കുന്ന ക്ഷീരകർഷകർക്കുള്ള മിൽക്ക് ഇൻസെന്റീവ്, കാലത്തീറ്റ സബ്സിഡി എന്നീ പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അദ്ധ്യക്ഷയായി. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി, ഗ്രാമ പഞ്ചായത്ത് അംഗം സീന ബിജു, ക്ഷീരസംഘം പ്രസിഡന്റ് ജോർജ് പുലക്കുടി എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട ടു മില്ല്യൻ പ്ലഡ്ജ് പരിപാടിയും നടത്തി. ഡയറി ഫാം ഇൻസ്ട്രക്ടർ സിസിൻ ജോസ്, വെറ്റിനറി സർജൻ ഡോ. അനഘ എന്നിവർ ക്ലാസുകൾ എടുത്തു. ക്ഷീരസഹകരണ സംഘം പ്രസിഡന്റ്മാരായ അബ്രഹാം ജോസഫ് സ്വാഗതവും ജിനേഷ് തെക്കനാട്ട് നന്ദിയും പറഞ്ഞു.