ഭഗവത്ഗീത ശിബിരം
Monday 30 June 2025 12:30 AM IST
പറക്കോട് : ചിന്മയമിഷനും ഭഗവത്ഗീത സ്വാധ്യായ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ഭഗവത്ഗീത ശിബിരം പറക്കോട് മുല്ലൂർ കുളങ്ങര ദുർഗാദേവി ക്ഷേത്രത്തിൽ നടന്നു. ചിന്മയ മിഷനിലെ സ്വാമി അഭയാനന്ദ സരസ്വതി ശിബിരം ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി നിഖിൽ ക്ലാസ്സുകൾ എടുത്തു. പതിനഞ്ചാം അദ്ധ്യായം പുരുഷോത്തമയോഗത്തെ അധികരിച്ചായിരുന്നു ശിബിരം. സമീപ സ്ഥലത്തെ ബാലഗോകുലത്തിലെ കുട്ടികൾ പങ്കെടുത്തു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ഡോ. ഗോപിമോഹൻ ഭഗവത്ഗീത സ്വാധ്യായ സമിതി സംയോജക് രാജേഷ് എന്നിവർ സംസാരിച്ചു.