യുദ്ധ വിരുദ്ധറാലി

Monday 30 June 2025 12:36 AM IST

കോന്നി : കേരള മഹിളാ സംഘം കോന്നി മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കർ ഉദ്ഘാടനം ചെയ്തു. കോന്നി മണ്ഡലം പ്രസിഡന്റ് ബിജി ജലേഷ് അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മഹിളാ സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മി​റ്റി അംഗം ബീനാമുഹമ്മദ് റാഫി, കോന്നി മണ്ഡലം സെക്രട്ടറി വിജയ വിൽസൺ, കാർത്തിക, മല്ലിക സോമൻ തുടങ്ങിയവർ സംസാരിച്ചു.