ജില്ലാതല അംഗത്വ വിതരണം

Monday 30 June 2025 12:37 AM IST

അടൂർ : തൊഴിലുറപ്പ് തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ക്ഷേമനിധിയുടെ ജില്ലാതല അംഗത്വ വിതരണം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ.സനൽകുമാർ നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സരസ്വതി അദ്ധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം റോയിഫിലിപ്പ്, ഏരിയ സെക്രട്ടറി ടി.ഡി.സജി, ജില്ലാകമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ്, അഡ്വ.ഡി.ഉദയൻ, പഞ്ചായത്ത് സെക്രട്ടറി ജെ.ശൈലേന്ദ്രനാഥ്, ഏരിയ ജോയിന്റ് സെക്രട്ടറി ഡി.ജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി എന്നിവർ സംസാരിച്ചു.