വിദ്യാർത്ഥികളെ അനുമോദിച്ചു
Monday 30 June 2025 12:38 AM IST
ചന്ദനപ്പള്ളി: സ്‌നേഹസ്‌പർശം കൂട്ടായ്മയുടെയും രണ്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സിക്കും പ്ളസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്‌നേഹാലയത്തിൽ അനുമോദിച്ചു. റവ.ഫാ.ഡോ. തോംസൺ റോബി ഉദ്ഘാടനം ചെയ്തു. കൊടുമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹാലയം അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ.മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോൻ, ജോമോൻ, ബിജു അലക്സ്, വിനയൻ ചന്ദനപ്പള്ളി, കെ.സി ജലേഷ്, ശ്രീജ സോമോണി രാജു, സോജു ജോസ് എന്നിവർ പങ്കെടുത്തു.