വായനവാരാചരണം
Monday 30 June 2025 12:39 AM IST
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി.രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. കുട്ടമ്പേരൂർ എസ് കെ വി ഹൈസ്കൂളിൽ ഡോ.എം.കെ.ബീന ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനദ്ധ്യാപിക അനില.ജി അദ്ധ്യക്ഷനായി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി.നിശീകാന്ത് വായനദിന സന്ദേശം നൽകി. എഴുത്തുകാരൻ മനു പാണ്ടനാട് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ, പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സ്കൂൾ പ്രധാനദ്ധ്യാപിക അനില.ജി ഏറ്റുവാങ്ങി.