ഡി.വൈ.എഫ്.ഐ യൂണിറ്റ് സമ്മേളനം

Monday 30 June 2025 12:40 AM IST

പ്രമാടം : ഡി.വൈ.എഫ്.ഐ ളാക്കൂർ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി ബി.നിസ്സാം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതം വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡി.വൈ. എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.അഖിൽ , മേഖല സെക്രട്ടറി ജിബിൻ ജോർജ്, പ്രസിഡന്റ്‌ അഭി ആർ.രാജ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം അനൂപ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ജലജ പ്രകാശ്, ലോക്കൽ സെക്രട്ടറി പ്രകാശ് കുമാർ, മേഖല കമ്മിറ്റി അംഗം അഖിൽ മോൻ എന്നിവർ പങ്കെടുത്തു.