ബാലവേദി പ്രതിഭാ സംഗമവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും

Monday 30 June 2025 12:43 AM IST
ആയിരംതെങ്ങ്, ചൈതന്യ നഗർ ഗ്രന്ഥശാല ആൻഡ് വായനശാലയിൽ കരുനാഗപ്പള്ളി റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എച്ച്. ചാൾസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുക്കുന്നു

കരുനാഗപ്പള്ളി: ആയിരംതെങ്ങ്, ചൈതന്യ നഗർ ഗ്രന്ഥശാല ആൻഡ് വായനശാലയിൽ ബാലവേദി പ്രതിഭാ സംഗമം, ബാലവേദി പ്രതിഭകളെ അനുമോദിക്കൽ ചടങ്ങ്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

പഞ്ചായത്ത് അംഗം കെ. നകുലൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. ശശികുമാർ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എച്ച്. ചാൾസ് ബാലവേദി പ്രതിഭകളെ അനുമോദിക്കുകയും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിക്കുകയും ചെയ്തു.

ഗ്രന്ഥശാല സെക്രട്ടറി മനോജ് അഴീക്കൽ രചിച്ച 'ചോമിയുടെ കണ്ടൽ വിസ്മയങ്ങൾ' എന്ന അവാർഡ് നേടിയ കൃതി മുഖ്യാതിഥി എച്ച്. ചാൾസിന് ഗ്രന്ഥശാല പ്രസിഡന്റ് എസ്. ശശികുമാർ സമ്മാനിച്ചു. ലക്ഷ്മി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. രക്ഷാധികാരി ലിജിമോൻ, ഡോ.സത്യനേശൻ, ശ്യാം കുമാർ, നിവേദ്യ ലാൽ എന്നിവർ സംസാരിച്ചു. വായനക്കുറിപ്പ് അവതരണം, പുസ്തക പരിചയം, വായന മത്സരം തുടങ്ങിയ പരിപാടികളും നടന്നു. സെക്രട്ടറി മനോജ് അഴീക്കൽ സ്വാഗതവും എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഗിരിജ ബിജു നന്ദിയും പറഞ്ഞു.