അവാർഡ് വിതരണവും ആദരവും
Monday 30 June 2025 12:45 AM IST
തൊടിയൂർ: സി.പി.എം. കല്ലേലിഭാഗം ബി. ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഹരിത കർമ്മ സേനാംഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ആദരവ് നൽകുകയും ചെയ്തു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ജി. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കുളങ്ങര ഗോപൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ശ്രീജിത്ത്, ടി.രാജീവ്, ബി.പത്മകുമാരി, പഞ്ചായത്ത് അംഗം ടി.സുജാത, ബി. രാധാകൃഷ്ണൻ, ആർ.വാസുദേവൻ പിള്ള, നൗഷാദ് എന്നിവർ സംസാരിച്ചു. അഡ്വ.ജി.മുരളീധരൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.