ക്യൂ 7 മോഡൽ ഔഡി ഇന്ത്യയിൽ അവതരിപ്പിക്കുന്നു

Monday 30 June 2025 12:48 AM IST

കൊച്ചി: ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ക്യു 7 എസ്‌.യു.വിയുടെ എക്‌സ്‌ക്ലൂസീവ് പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. പ്രീമിയം ഡിസൈൻ ഘടകങ്ങളും അധിക ആഡംബരസൗകര്യങ്ങളും വാഹനത്തിന് തിളക്കം കൂട്ടുന്നു.

ഔഡി റിംഗ്‌സ് എൻട്രി എൽ.ഇ.ഡി ലാമ്പുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ, നൂതനമായ എസ്‌പ്രസോ മൊബൈൽ ഇൻവെഹിക്കിൾ കോഫി സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

വില

99,81,000 രൂപയിൽ (എക്‌സ്‌ഷോറൂം) മുതൽ

പ്രധാന സവിശേഷതകൾ വെൽക്കം ലൈറ്റ് പ്രൊജക്ഷൻ സൃഷ്ടിക്കുന്ന എൻട്രി ഔഡി റിംഗ് എൽ.ഇ.ഡി ലാമ്പുകൾ

വീൽ ചലനം പരിഗണിക്കാതെ ഡൈനാമിക് വീൽ ഹബ് ക്യാപ്പ്

എസ്‌പ്രസോ മൊബൈൽ ഇൻവെഹിക്കിൾ കോഫി സിസ്റ്റം

മെറ്റാലിക് ഫിനിഷിൽ താക്കോൽ കവർ

സ്‌പോർട്ടി സ്‌റ്റെയിൻലസ് സ്റ്റീൽ പെഡൽ കവർ

സ്‌പെഷ്യൽ അലോയ് വീൽ പെയിന്റ് ഡിസൈൻ

പാർക്കിംഗ്ക് സമയത്തും പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ ട്രാഫിക് റെക്കോർഡിംഗ് ഡാഷ് ക്യാമറ

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി 3 ലിറ്റർ വി 6 ടർബോചാർജ്ഡ് പെട്രോൾ എൻജിൻ

48 വോൾട്‌സ് മൈൽഡ് ഹൈബ്രിഡ് സെറ്റപ്പ്

ക്വാട്രോ ഓൾ വീൽ ഡ്രൈവ് സിസ്റ്റം

5.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത