ഡ്യുവൽ ചാനൽ എ.ബി.എസോടെ ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 160

Monday 30 June 2025 12:51 AM IST

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ മുൻനിരക്കാരായ ടി.വി.എസ് മോട്ടോർ കമ്പനി ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 160 വിപണിയിൽ അവതരിപ്പിച്ചു. ഡ്യുവൽ ചാനൽ എ.ബി.എസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്.

ഒ.ബി.ഡി 2ബി മാനദണ്ഡങ്ങൾ പാലിക്കുന്ന ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 160ൽ, റെഡ് അലോയ് വീലുകളും ചേർത്തിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. 8,750 ആർ.പി.എമ്മിൽ 16.04 ബി.എച്ച്.പി പവറും, 7,000 ആർ.പി.എമ്മിൽ 13.85 എൻ.എം ടോർക്കും നൽകും.

സ്‌പോർട്, അർബൻ, റെയിൻ മോഡുകൾ നിലനിറുത്തി. ബ്ലൂടൂത്ത്, വോയ്‌സ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ടി.വി.എസ് സ്മാർട്ട് കണക്ടുമുണ്ട്. റെഡ് അലോയ് വീലുകൾക്കൊപ്പം മാറ്റ് ബ്ലാക്ക്, പേൾ വൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കും.

വില

1,34,320 രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില ആരംഭിക്കുക.

അപ്പാച്ചെയുടെ റേസിംഗ് ഡി.എൻ.എയിൽ വേരൂന്നി ഓരോ തലമുറയിലും പരിണമിപ്പിപ്പിച്ച്, സ്ഥിരമായി മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ടി.വി.എസ് മോട്ടർ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു. ആറു ദശലക്ഷത്തിലധികം റൈഡർമാരെ ഉൾക്കൊള്ളുന്ന ആഗോള സമൂഹമാണ് അപ്പാച്ചെ എന്നും അദ്ദേഹം പറഞ്ഞു.