സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനം സിവിൽ സപ്ളൈസ് വകുപ്പിനെതിരായ വിമർശനം നേതൃത്വം തള്ളി

Monday 30 June 2025 1:53 AM IST

ആ​ല​പ്പു​ഴ​:​ ​സി​വി​ൽ​ ​സ​പ്ളൈ​സ് ​വ​കു​പ്പി​നെ​തി​രെ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ ​പ്ര​തി​നി​ധി​ക​ളി​ൽ​ ​ചി​ല​ർ​ ​ഉ​ന്ന​യി​ച്ച​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​ത​ള്ളി​ ​സി.​പി.​ഐ​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​നേ​തൃ​ത്വം.​ ​കേ​ന്ദ്ര​വി​ഹി​തം​ ​യ​ഥാ​സ​മ​യം​ ​ല​ഭി​ക്കാ​ത്ത​തും​ ​ബാ​ങ്കു​ക​ളു​ടെ​ ​നി​സ​ഹ​ക​ര​ണ​വു​മാ​ണ് ​നെ​ല്ല് ​സം​ഭ​ര​ണ​ത്തി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മെ​ന്നി​രി​ക്കെ​ ​മ​ന്ത്രി​യെ​യും​ ​വ​കു​പ്പി​നെ​യും​ ​വി​മ​ർ​ശി​ക്കു​ന്ന​തി​ൽ​ ​അ​ർ​ത്ഥ​മി​ല്ലെ​ന്നാ​ണ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​ജെ​ ​ആ​ഞ്ച​ലോ​സ് ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണം. നെ​ല്ല് ​സം​ഭ​ര​ണ​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​സം​ഭ​ര​ണ​ത്തി​ന് ​മി​ല്ലു​കാ​രെ​ ​നി​യോ​ഗി​ക്കു​ക​യും​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​ക​ർ​ഷ​ക​ർ​ക്ക് ​വ​ലി​യ​ ​ന​ഷ്ട​മു​ണ്ടാ​കാ​ത്ത​ ​വി​ധ​ത്തി​ൽ​ ​സം​ഭ​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്ത​ത് ​വ​കു​പ്പ് ​മ​ന്ത്രി​യു​ടെ​ ​നി​ര​ന്ത​ര​മാ​യ​ ​ഇ​ട​പെ​ട​ലി​നെ​ ​തു​ട​ർ​ന്നാ​ണ്.​ ​വേ​ണ്ട​ത്ര​ ​ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന​ ​പേ​രി​ൽ​ ​മി​ല്ലു​കാ​ർ​ ​സം​ഭ​രി​ക്കാ​ൻ​ ​കൂ​ട്ടാ​ക്കാ​തി​രു​ന്ന​ ​നെ​ല്ല് ​ഓ​യി​ൽ​ ​പാം​ ​ഇ​ന്ത്യ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഏ​റ്റെ​ടു​പ്പി​ക്കാ​നും​ ​ക​ർ​ഷ​ക​രു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​അ​തി​ന്റെ​ ​പ​ണ​മെ​ത്തി​ക്കാ​നും​ ​ക​ഴി​ഞ്ഞ​തി​ന് ​പി​ന്നി​ലും​ ​കൃ​ഷി​ ​മ​ന്ത്രി​ ​പ്ര​സാ​ദി​ന്റെ​യും​ ​ഭ​ക്ഷ്യ​ ​മ​ന്ത്രി​ ​ജി.​ആ​ർ​ ​അ​നി​ലി​ന്റെ​യും​ ​നി​ര​ന്ത​ര​ ​ഇ​ട​പെ​ട​ലി​ന്റെ​യും​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ​യും​ ​ഫ​ല​മാ​ണ്. പ​ക്ഷി​പ്പ​നി​ ​പ്ര​തി​രോ​ധ​ത്തി​ലും​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ലും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​സ​ക​ര​ണ​ത്തി​ലും​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​സി.​പി.​ഐ​ ​മ​ന്ത്രി​ ​ചി​ഞ്ചു​റാ​ണി​യു​ടെ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന് ​ക​ഴി​ഞ്ഞു.​ ​പ​ക്ഷി​പ്പ​നി​ ​ഈ​വ​ർ​ഷം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​തി​രു​ന്ന​ത് ​പ്ര​തി​രോ​ധ​ത്തി​ലെ​ ​മി​ക​വി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും​ ​ആ​ഞ്ച​ലോ​സ് ​വി​ശ​ദീ​ക​രി​ച്ചു. അതേസമയം,​പ​ഴ​യ​ ​തി​രു​ത്ത​ൽ​ ​സ്വ​ഭാ​വ​മു​ള്ള​ ​പാ​ർ​ട്ടി​യാ​യി​ ​സി.​പി.​ഐ​ ​മാ​റ​ണ​മെ​ന്ന് ​പ്ര​തി​നി​ധി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​ആ​ഞ്ച​ലോ​സും​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വ​വും​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​മു​ൻ​കൈ​യെ​ടു​ത്ത് ​ഭി​ന്നാ​ ​ഭി​പ്രാ​യ​ക്കാ​രു​മാ​യും​ ​സ​മ​വാ​യം​ ​ഉ​ണ്ടാ​ക്കി​യാ​ണ് ​സ​മ്മേ​ള​നം​ ​മ​ത്സ​രം​ ​കൂ​ടാ​തെ​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​

സി.പി.എമ്മിന്

വല്യേട്ടൻ മനോഭാവം

ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ പങ്കു വയ്ക്കുന്നതിലടക്കം മുന്നണി ധാരണകൾ പാലിക്കാതെ സി.പി.എം വല്യേട്ടൻ മനോഭാവം പുലർത്തുന്നതായി പ്രതിനിധി ചർച്ചകളിൽ ആക്ഷേപം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയ വിലയിരുത്തലിൽ താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്തമെന്ന് നി‌ർദേശമുണ്ടായെങ്കിലും മിക്ക മണ്ഡലം കമ്മിറ്റികളിലും കേഡർമാരുടെ എണ്ണം കുറവാണെന്നും പാർട്ടി ബ്രാഞ്ചുകളില്ലാത്ത വാർ‌ഡുകളുണ്ടെന്നും പ്രതിനിധികൾ വിമർശിച്ചു.