കേരള പ്രൊഫഷണൽ ഡ്രാമ ചേമ്പർ ഭാരവാഹികൾ

Monday 30 June 2025 1:09 AM IST

അമ്പലപ്പുഴ: കേരള പ്രൊഫഷണൽ ഡ്രാമ ചേമ്പറിന്റെ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനം അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടന്നു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.നെയ്യാറ്റിൻകര പത്മകുമാർ അദ്ധ്യക്ഷനായി.

ഭാരവാഹികളായി സി .രാധാകൃഷ്ണൻ (മുഖ്യ രക്ഷാധികാരി), സന്ധ്യാ രാജേന്ദ്രൻ (ചെയർപേഴ്സൺ), ദിലീപ് സിതാര (ജനറൽ സെക്രട്ടറി), രമേശൻ രംഗഭാഷ (വർക്കിംഗ് ചെയർമാൻ), മോഹനൻ ആവിഷ്കാര, മനോജ് ചന്ദ്രകാന്ദ (ട്രഷറർമാർ), മോഹനൻ ആവിഷ്കാര, സുബൈർ യാൻ, സുമേഷ് ബ്രഹ്മ (വൈസ് ചെയർമാൻമാർ), ഉമേഷ് അനുഗ്രഹ,വഞ്ചിയൂർ സൈജു രാജ്, കൊച്ചനിയൻ (സെക്രട്ടറിമാർ), അഡ്വ.കെ.ആർ.പത്മകുമാർ (ലീഗൽ അഡ്വെെസർ) എന്നിവരെ തിരഞ്ഞെടുത്തു.