യു.എ.ഇ ഗുരു വിചാരധാര ഗുരുജയന്തി, പൊന്നോണ ആഘോഷം
തിരുവനന്തപുരം: യു.എ.ഇയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ഗുരു വിചാരധാരയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുജയന്തി,പൊന്നോണം ആഘോഷം സെപ്തംബർ 7ന് ഷാർജ ലുലു സെൻട്രൽ മാളിൽ നടക്കും.രാവിലെ 7ന് ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജയും അത്തപ്പൂക്കളവും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടത്തും. വൈകിട്ട് ഗായകൻ വിധു പ്രതാപിന്റെയും ചലച്ചിത്രതാരം രമ്യ നമ്പീശന്റെയും നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും സംഘടപ്പിച്ചിട്ടുണ്ട്.പരിപാടിയുടെ ബ്രോഷർ യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ഗുരുവിചാരധാര മുഖ്യരക്ഷാധികാരിയുമായ എൻ.മുരളീധര പണിക്കർ പ്രസിഡന്റ് പി.ജി.രാജേന്ദ്രന്റെ കൈയിൽനിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തു. ജനറൽ കൺവീനർ ഒ.പി.വിശ്വംഭരൻ,ട്രഷറർ പ്രഭാകരൻ പയ്യന്നൂർ,ഫിനാൻസ് കമ്മിറ്റി കൺവീനർ ശ്യാം.പി.പ്രഭു,കൗമുദി ടിവി റീജിയണൽ മാനേജർ ബിനു മനോഹർ,ജോയിന്റ് ജനറൽ കൺവീനർ വിജയകുമാർ, ദിവ്യാ മണി,കെ.ബി.ദേവരാജൻ,സി.പി.മോഹൻ,ഐ.ജെ.കെ.വിജയകുമാർ,മണി മീത്തൽ,വന്ദനാ മോഹൻ,ലളിത വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.ഗുരു ജയന്തി,ഓണാഘോഷങ്ങളുടെ ഭാഗമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.