ചെറുകിട ലോട്ടറി തൊഴിലാളി സംഘം
Monday 30 June 2025 12:55 AM IST
കൊല്ലം: സംസ്ഥാന ചെറുകിട ലോട്ടറി തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിൽ ചെറുകിട ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണം, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, അവശരായ ലോട്ടറി തൊഴിലാളികൾക്ക് മെഡിക്കൽ ധനസഹായം എന്നിവ നൽകുന്നു. ജൂലായ് ഒന്നിന് വൈകിട്ട് 3ന് കൊല്ലം പള്ളിമുക്ക് എം.എസ്.എം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ജൂലായിൽ നടത്താനിരുന്ന ആറാം സമ്മേളനവും അനുബന്ധന പരിപാടികളും മാറ്റിവയ്ക്കാൻ 27ന് കൂടിയ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ പള്ളിമുക്ക് അറിയിച്ചു.