വീര മൃത്യൂവരിച്ച ജവാൻമാരുടെ കുടുംബത്തിന് സൈനികരുടെ ആദരം
Monday 30 June 2025 1:03 AM IST
പത്തനാപുരം: അടുത്ത മാസം 26ന് നടക്കുന്ന കാർഗിൽ വിജയ ദിനത്തിന് മുന്നോടിയായി ആവണീശ്വരത്തെ നെടുവണ്ണൂരിൽ വീരമൃത്യു വരിച്ച ഗണ്ണർ ഗോപാലപിള്ളയുടെ മാതാവ് കുട്ടിയമ്മയെ സൈനികർ ആദരിച്ചു.
'ഘർ-ഘർ ശൗര്യ സമ്മാൻ മഹോത്സവ്' എന്ന പേരിൽ നടന്ന ചടങ്ങിൽ പ്രശംസാപത്രവും മെമന്റോയും സമ്മാനിച്ചു. നായബ് സുബേദാർ കിങ്‌സലിൽ ആർ.എച്ച്.എം. രജീഷ്, തലവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവണ്ണൂർ സുനിൽകുമാർ, മുൻ സൈനികനും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി അംഗവുമായ ജി. ഷാജിമോൻ, ശ്രീജകൃഷ്ണൻ, തലവൂർ സൈനിക കൂട്ടായ്മ ട്രഷറർ പുഷ്പാംഗദൻ പിള്ള, ആവണീശ്വരം എ.പി.പി.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പത്മഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.