മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതി സർക്കാർ അവതാളത്തിലാക്കുന്നു:  കെ.എസ്.പി.എൽ

Monday 30 June 2025 1:18 AM IST

മലപ്പുറം : മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായുള്ള തുക ആശുപത്രികൾക്ക് നൽകാതെ സർക്കാർ പദ്ധതി അവതാളത്തിലാക്കുകയാണെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പ്രക്ഷോഭ സംഗമം നടത്തും. കെ. എസ്.പി.എൽ സംസ്ഥാന സമ്മേളനം 2026 ജനുവരിയിൽ കോഴിക്കോട് നടത്തുന്നതിനും തീരുമാനമായി. യോഗത്തിൽ ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. ടി. മുഹമ്മദ്, എൻ. മൊയ്തീൻ,​ എ.എം. അബൂബക്കർ, വി. മുസ്തഫ, പി.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.