ചുമതലയേറ്റു

Monday 30 June 2025 1:19 AM IST

വണ്ടൂർ: ഐ.എൻ.ടി.യു.സി വണ്ടൂർ മണ്ഡലത്തിന്റെ പുതിയ പ്രസിഡന്റായി സി.പി. സിറാജ് ചുമതലയെടുത്തു. ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബാബു മണി അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി അംഗം കെ.ടി. അജ്മൽ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി കുഞ്ഞി മുഹമ്മദ്, പി.ടി. ജബീബ് സുകിർ , മാളിയേക്കൽ ഉണ്ണി , പി ഹസ്സൻ, ബാബു കാപ്പിൽ , സി. മുത്തു , കാപ്പിൽ മുരളി , ടി. വിനയ ദാസ് , ഇ.കെ. അഫ്ളഹ് തുടങ്ങിയവർ പങ്കെടുത്തു