ഹോമിയോ ഹോസ്പിറ്റൽ മാറ്റരുതെന്ന് സർവ്വകക്ഷിയോഗം
Monday 30 June 2025 1:20 AM IST
വള്ളിക്കുന്ന് : അരിയല്ലൂർ ഗവ. ഹോസ്പിറ്റൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റുന്നുണ്ടെങ്കിൽ അരിയല്ലൂർ അങ്ങാടി പരിസരത്ത് തന്നെ വേണമെന്നും അതിന് പറ്റിയ കെട്ടിടം കണ്ടെത്തണമെന്നും എൻ.സി. പി ഓഫീസിൽ ചേർന്ന സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു. ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നതിന്റെ നാലര ഇരട്ടി വാടകയ്ക്ക്, രോഗികൾക്ക് എത്തിപ്പെടാൻ കഴിയാത്തിടത്തേക്ക് ഹോസ്പിറ്റൽ മാറ്റാനുള്ള ചില തൽപരകക്ഷികളുടെ ശ്രമം അനുവദിക്കില്ലെന്ന് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ സർവകക്ഷി പ്രതിനിധികളായ കേശവൻ മംഗലശ്ശേരി, കോശി തോമസ്, ടി.കെ. മുരളി, നൗഫൽ, ഇ . അനീഷ്, റുബീന, മനോഹരൻ, രഘുനാഥ്, ഒ.ബാലൻ, ഇർഷാദ്, നിസ്സാൻ കുന്നുമ്മൽ, വി.ഹരിദാസൻ , എ.എം. സിദ്ധാനന്ദൻ, പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.