അഡ്വ.എസ്.സോളമൻ സി.പി.ഐ ആലപ്പുഴ ജില്ലാസെക്രട്ടറി

Monday 30 June 2025 1:25 AM IST

ആലപ്പുഴ:സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി അഡ്വ.എസ്. സോളമനെ തിരഞ്ഞെടുത്തു. ഭരണിക്കാവിൽ രണ്ടുദിവസമായി നടക്കുന്ന ജില്ലാപ്രതി നിധി സമ്മേളനത്തിനൊടുവിൽ ഏകകണ്ഠമായാണ് ജില്ലാ സെക്രട്ടറിയെയും 57 ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തത്. സി.പി.ഐ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ സെക്രട്ടറിയായിരുന്ന ടി. ജെ. ആഞ്ചലോസ് രണ്ട് ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയായി സോളമനെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ സി.പി.ഐയിലെത്തിയ എസ്. സോളമൻ ചെങ്ങന്നൂർ സ്വദേശിയാണ്.