മുടങ്ങിയത് കാർഷി.കോളേജ് വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ

Monday 30 June 2025 1:26 AM IST

#പൊട്ടിത്തെച്ചറിച്ചത് വേദനകണ്ട്

മനംനൊന്തിട്ടെന്ന് ഡോ.ഹാരിസ്

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ പൊട്ടിത്തെറിച്ചത് കാർഷിക കോളേജിലെ വിദ്യാർത്ഥിയുടെ വേദന കണ്ട് മനംനൊന്ത്. മൂത്രാശയത്തിലെ കല്ലിന് മൂന്നുമാസം

മുമ്പാണ് യൂറോളജി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമാണ്. പി.ജി ഡോക്ടർ കണ്ട് ശസ്ത്രക്രിയ നിശ്ചയിച്ചു. പരീക്ഷ കാരണം നിശ്ചയിച്ച ദിവസം വരാനായില്ല. മൂന്നു മാസത്തോളം വേദന സഹിച്ചു. പരീക്ഷ കഴിഞ്ഞ ഉടൻ എത്തി. അതിന് യുവാവിനെയും അച്ഛനെയും താൻ ശകാരിച്ചു. വേദനകാരണം ആ പയ്യൻ മുന്നിലിരുന്ന് കരഞ്ഞപ്പോൾ സഹിക്കാനായില്ല. മൂന്നുമാസം നീട്ടികൊണ്ടിപോയത് തന്നെ കിഡ്നി പ്രവർത്തനത്തെ സാരമായി ബാധിക്കും.

വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താതെ അടിയന്തരമായി വേദന സംഹാരി നൽകി യുവാവിനെ അഡ്മിറ്റ് ചെയ്തു. വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ച് കാത്തിരിക്കുമ്പോഴാണ് ഉപകരണമില്ലാത്തിനാൽ മാറ്റിവയ്ക്കേണ്ടി വന്നത്.

ഹാ​രി​സി​നെ ത​ള്ളി​ ​പ്രി​ൻ​സി​പ്പൽ

ഉ​പ​ക​ര​ണ​ ​ക്ഷാ​മം​ ​കാ​ര​ണം​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സാ​ ​പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് ​തു​റ​ന്നു​ ​പ​റ​ഞ്ഞ​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​ഹാ​രി​സി​നെ​ ​ത​ള്ളി​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​പി.​കെ.​ജ​ബ്ബാ​ർ.​ ​യൂ​റോ​ള​ജി​യി​ലെ​ ​ഒ​രു​ ​പ​ർ​ച്ചേ​സ് ​ഓ​ർ​ഡ​ർ​ ​ഫ​യ​ലും​ ​കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ചാ​ർ​ജെ​ടു​ത്ത​ ​ശേ​ഷം​ ​എ​ല്ലാ​ ​വ​കു​പ്പു​ക​ളി​ലെ​യും​ ​ഫ​യ​ൽ​ ​പ​രി​ശോ​ധി​ച്ചി​രു​ന്നു.​ ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പാ​ണ് ​യൂ​റോ​ള​ജി​ ​ഫ​യ​ൽ​ ​നോ​ക്കി​യ​ത്.​ ​ഒ​രു​ ​അ​പേ​ക്ഷ​യും​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ​ക​ണ്ടി​ല്ല.​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​പ്രി​ൻ​സി​പ്പാ​ലി​നെ​യും​ ​സൂ​പ്ര​ണ്ടി​നെ​യും​ ​അ​റി​യി​ച്ചി​ട്ടും​ ​ന​ട​പ​ടി​യി​ല്ലെ​ന്ന് ​ഡോ.​ ​ഹാ​രി​സ് ​ആ​വ​ർ​ത്തി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​പ്രി​ൻ​സി​പ്പ​ലി​ൻെ​റ​ ​പ്ര​തി​ക​ര​ണം.​ ​പ്രി​ൻ​സി​പ്പ​ൽ​ ​പു​തി​യ​ ​ആ​ളാ​യ​തി​നാ​ലാ​കും​ ​വ്യ​ക്ത​ത​യി​ല്ലാ​ത്ത​തെ​ന്ന് ​ഡോ.​ഹാ​രി​സ് ​പ​റ​ഞ്ഞു.​ ​അ​ദ്ദേ​ഹം​ ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​യൂ​റോ​ള​ജി​യി​ലെ​ത്തി​ ​കാ​ര്യ​ങ്ങ​ൾ​ ​നേ​രി​ട്ട് ​ക​ണ്ട് ​ബോ​ദ്ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​ഹാ​രി​സ് ​വ്യ​ക്ത​മാ​ക്കി.

മെ​ഡി.​ കോ​ളേ​ജു​ക​ൾ​ക്ക് മു​ന്നി​ൽ​ ​നാ​ളെ കോ​ൺ. ​പ്ര​തി​ഷേ​ധം

ആ​രോ​ഗ്യ​മേ​ഖ​ല​യോ​ടു​ള്ള​ ​സ​ർ​ക്കാ​ർ​ ​അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​ ​നാ​ളെ​ ​രാ​വി​ലെ​ 10​ ​ന് ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​മു​ന്നി​ലും​ ​ഡി.​സി.​സി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ജോ​സ​ഫ് ​ അ​റി​യി​ച്ചു.