ആശുപത്രി പ്രതിസന്ധി സർക്കാർ ഇടപെടണം: ചെന്നിത്തല
Monday 30 June 2025 1:26 AM IST
കൊച്ചി: കഴിവുകെട്ട ബ്യൂറോക്രസിയുമായും കെടുകാര്യസ്ഥതയുമായും നിരന്തരം ഏറ്റുമുട്ടി പരാജയപ്പെട്ടതിന്റെ ആത്മവിലാപമാണ് ഡോ. ഹാരീസ് ചിറയ്ക്കൽ എഴുതിയതെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുടെ പ്രതിസന്ധികൾ കുറിപ്പിൽ വ്യക്തമാണ്. ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഇല്ലാത്ത അവസ്ഥയാണ്. ഇത്രയും കെടുകാര്യസ്ഥത മറ്റൊരു സമയത്തുമുണ്ടായിട്ടില്ല. ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.സ്‌കൂളുകളിലെ സുംബാ ഡാൻസ് വിഷയത്തിൽ എതിർക്കുന്ന സംഘടനകളുമായി ചർച്ച നടത്തി സമവായത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.