മന്ത്രിസഭായോഗം ഇന്ന് ഡി.ജി.പിയെ തീരുമാനിക്കും
Monday 30 June 2025 1:27 AM IST
തിരുവനന്തപുരം: ഡി.ജി.പി നിയമനമുൾപ്പെടെയുള്ള സുപ്രധാന തീരുമാനമെടുക്കാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ഡി.ജി.പി ഷെയ്‌ക്ക് ദർബേഷ് സാഹിബ് ഇന്ന് വിരമിക്കുന്നതിനാൽ പുതിയ മേധാവി ചുമതലയേൽക്കേണ്ടതുണ്ട്. അതിനാലാണ് ബുധനാഴ്ചത്തെ യോഗം നേരത്തെയാക്കിയത്. മുഖ്യമന്ത്രിയുൾപ്പെടെ പല മന്ത്രിമാരും തലസ്ഥാനത്തില്ലാത്തതിനാൽ ഓൺലൈനായിട്ടായിരിക്കും യോഗം. എൻജിനിയറിംഗ് പ്രവേശനത്തിനായി റാങ്ക്ലിസ്റ്രിനുള്ള മാർക്ക് സമീകരണ ഫോർമുല മാറ്റുന്നതും പരിഗണിച്ചേക്കും.