കോഴിക്കോട് സ്വകാര്യബസ്  പിക്കപ്പ്   വാനുമായി  കൂട്ടിയിടിച്ചു; 12 പേർക്ക്  പരിക്ക്

Monday 30 June 2025 5:36 PM IST

കോഴിക്കോട്: സ്വകാര്യ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. നിരവധിപേർക്ക് പരിക്ക്. കോഴിക്കോട് ചേളന്നൂരിൽ ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കോഴിക്കോട് നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസും കാക്കൂരിൽ നിന്നും കോഴിക്കോടേക്ക് പോയ പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്.

പിക്കപ്പ് വാൻ ഓടിച്ചയാൾക്ക് കാര്യമായ പരിക്കുകളില്ല. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ബാലുശ്ശേരി സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിനിടയാക്കിയത്.