നേതാക്കൾ അപഹാസ്യരാകരുത്:യൂത്ത് കോൺ.

Tuesday 01 July 2025 1:49 AM IST

ആലപ്പുഴ:യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ സംഘടനാ പ്രമേയത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം.ക്യാപ്റ്റൻ,​മേജർ വിളികൾ സൈന്യത്തിലാണെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.യൂത്ത്​ കോൺഗ്രസ്​ അംഗങ്ങളുടെ പ്രായപരിധി 40 വയസ്സാക്കി ഉയർത്തണമെന്ന സംഘടനാപ്രമേയത്തിൽ എതിർപ്പുണ്ടായി​.സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്​ അവതരിപ്പിച്ച പ്രമേയത്തിലാണ്​ പ്രായപരിധി 35ൽ നിന്ന് 40 വയസാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്​.ആദ്യമായി അംഗമാകുന്നവർക്ക്​ ജില്ല പ്രസിഡന്റ്​ സ്ഥാനത്തേക്ക്​ മത്സരിക്കാമെന്നതടക്കമുള്ള മാനദണ്ഡങ്ങൾ സംഘടനയെ ദുർബലമാക്കി.ഓൺലൈൻ നോമിനേഷനിലൂടെയും വോട്ടെടുപ്പിലൂടെയും കടന്നുവന്ന പലരും ഭാരവാഹിത്വം അലങ്കാരമായി കൊണ്ടുനടക്കുന്നു.ഇവരെ മാറ്റിനിർത്തണം.തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും വേടൻ യുവാക്കളെ ആകർഷിക്കുന്നതുപോലെ പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നും അഭിപ്രായമുയർന്നു.രാഷ്ട്രീയം വരുമാനമാർഗമല്ലെന്നും സ്വന്തമായി തൊഴിൽ ചെയ്​ത്​ വരുമാനമുണ്ടാക്കി രാഷ്ട്രീയപ്രവർത്തനം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.