പുസ്തക പ്രകാശനം

Tuesday 01 July 2025 12:06 AM IST
സുമതി സി. ടി. യുടെ നവദീപം കവിതാസമാഹാരം സുബൈദ ടീച്ചറുടെ ചരിത്രം സാക്ഷി ഗോളാന്തര യാത്രകൾ എന്നീ പുസ്തകങ്ങൾ കലയാളം ഓഡിറ്റോറിയത്തിൽ വെച്ച് മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്യുന്നു

മലപ്പുറം : സി.ടി.സുമതിയുടെ പുസ്തകങ്ങൾ കലയാളം ഓഡിറ്റോറിയത്തിൽ മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്തു. അഡ്വ. സുജാതാ വർമ്മ,​ മീരാ പുഷ്പരാജ്,​ ആശാ രമേഷ് എന്നിവർ,​ ചന്ദ്രൻ കണ്ണഞ്ചേരി, രാജേഷ് കരിങ്കപ്പാറ,​ ടി.കെ.ബോസ്,​ ബാപ്പു കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. കാവ്യസദസ് ജി.കെ. റാം മോഹൻ ഉദ്ഘാടനം ചെയ്തു. എം.വി.ഉണ്ണികൃഷ്ണൻ, വീരാൻ അമരിയിൽ, മുരളീധരൻ കൊല്ലത്ത്, ഫാത്തിമ, സുശീലൻ നടുവത്ത് , ബുഷ്റ, അനിൽ പാണായി , വൽസല ചീനിക്കൽ, റഷീദ് കുഴിപ്പുറം, കെ.ഉദയകുമാർ,​ സുബ്രഹ്മണ്യൻ, പുരുഷോത്തമൻ ആയടം എന്നിവർ പ്രസംഗിച്ചു.