വിജയാഘോഷം സംഘടിപ്പിച്ചു
Tuesday 01 July 2025 12:07 AM IST
കുറ്റ്യാടി: മൊയ്‌ലോത്തറ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയം വായനപക്ഷാചരണത്തിന്റ ഭഗമായി വിജയോത്സവം 25 സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ് ഉദ്ഘാടനം ചെയ്തു. കെ.പി മുരളി അദ്ധ്യക്ഷത വഹിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞടുത്ത കെ.പി. ശ്രീധരനെ ആദരിച്ചു. എൽ.എസ്.എസ്. യു.എസ്.എസ്, എൻ.എം.എം.എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. കെ. ടി. രാജൻ, കെ. പി. മോഹൻ. ബാബു മമ്പള്ളി. കെ. ടി. മോഹനൻ. പ്രേമൻ ആലക്കാട്ട് എന്നിവർ പ്രസംഗിച്ചു. കൃഷ്ണൻ കാനായി രചിച്ച പുസ്തകം വായനശാലയ്ക്ക് കൈമാറി. പാലോറ വിനോദൻ സ്വാഗതവും സി. അശോകൻ നന്ദിയും പറഞ്ഞു.