കെ.എസ്.ഇ.ബി പെൻഷൻകാർക്ക് ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കണം

Tuesday 01 July 2025 12:12 AM IST
കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം കെ എസ് ഇ ബി പി എ സംസ്ഥാന പ്രസിഡന്റ് എൻ വേണഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കെ.എസ്.ഇ.ബി പെൻഷൻകാർക്ക് ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കണമെന്നും വൈദ്യുതി നിയമ ഭേദഗതി 2022 പിൻവലിക്കണമെന്നും കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ഇ.ബി.പി.എ സംസ്ഥാന പ്രസിഡന്റ് എൻ. വേണഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പി. പ്രഭാകരൻ,​ ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻ,​ ട്രഷറർ വാസുദേവൻ എ നായർ,​ വനിതാവേദി ജില്ലാ കൺവീനർ കെ. ഗീത,​ സെൻട്രൽ കമ്മിറ്റി അംഗം കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. കൃഷ്ണൻ- പ്രസിഡന്റ്, എൻ. ശ്രീനിവാസൻ , എം മൈമൂന -വൈസ് പ്രസിഡന്റുമാർ, പി. രാമചന്ദ്രൻ -സെക്രട്ടറി, പി.ജി. വിജയൻ, പി.വി. രവി- ജോ. സെക്രട്ടറിമാർ, വാസദേവൻ എ നായർ- ട്രഷറർ.