ഡോ.സച്ചിത്തിനെ ആദരിച്ചു
Tuesday 01 July 2025 12:19 AM IST
കുറ്റ്യാടി: ബെസ്റ്റ് ഡോക്ടർ പുരസ്കാരം നേടിയ ഡോ.ഡി.സച്ചിത്തിന് കുറ്റ്യാടിയിലെ പെറ്റ് കുടുംബാംഗങ്ങൾ ആദരിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയൻ എം.എൽ.എ മുഖ്യാതിഥിയായി. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.സി മജീദ്, ഹാഷിം നമ്പാട്ടിൽ, ഡോ. കെ.മൂസ, ഡോ. പി.കെ.ഷാജഹാൻ, സി.എൻ ബാലകൃഷ്ണൻ, പി.കെ.സുരേഷ്, വി.പി മൊയ്തു, എസ്.ജെ സജീവ് കുമാർ, ഡോ. ഇർഷാദ്, ജമാൽ പാറക്കൽ, ഒ.വി ലത്തീഫ് , സി.എച്ച് ഷരീഫ്, ടി.കെ റിയാസ്, ഉബൈദ് വാഴയിൽ, കെ.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ സ്വാഗതവും പി.കെ നവാസ് നന്ദിയും പറഞ്ഞു.