റോഡ് ഡിവൈഡർ നവീകരിച്ചു

Tuesday 01 July 2025 12:21 AM IST
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സഹായത്തോടെ കുറ്റ്യാടി മിഡ് ടൗൺ റോട്ടറി ക്ലബ്ബ് നിർമ്മിച്ച റിവൈഡർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് റോട്ടറി ക്ലബ് കുറ്റ്യാടി മിഡ് ടൗണിന്റെ നേതൃത്വത്തിൽ ടൗണിലെ ഡിവൈഡർ നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് നാണു കോട്ടൺ പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻ ദാസ് , മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.സി മജീദ്, ഹാഷിം നമ്പാട്ടിൽ, ജുഗുനു തെക്കയിൽ, റോട്ടറി ക്ലബ് സെക്രട്ടറി വി.കെ പ്രവീൺ കുമാർ, ട്രഷറർ വി.വി സലിം ,പ്രോജക്ട് ഡയറക്ടർമാരായ രാജീവ് ജോസഫ് ,ടി.എം മനാഫ്, കുറ്റ്യാടി മിഡ് ടൗൺ റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. റോട്ടറി ക്ലബ് ജി.ജി.ആർ ഡോ.ഡി.സച്ചിത്ത് നന്ദി പറഞ്ഞു.