ലഹരി വിരുദ്ധ ബോധവത്ക്കരണം

Tuesday 01 July 2025 12:24 AM IST
ലഹരി വിരുദ്ധ ബോധവൽക്കരണം

ബേപ്പൂർ : പാറപ്പുറം യുവതരംഗിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ എസ്.എച്ച്.ഒ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എ.വി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എ ഗംഗേഷ് , എ.എം അനിൽകുമാർ, എം.ശശിധരൻ, ഷീബാ വിനോദ്, എം. ദിവ്യ ദാസ് , കെ.പി. പ്രദീപ്, പി. അരവിന്ദാക്ഷൻ, എം. വിനോദ് കുമാർ, ടി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. എ.സന്തോഷ്കുമാർ, കെ.പി. സജി, എം.ബാബുരാജ്, രാജേഷ് അച്ചാറമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വി. ജയപ്രകാശ് സ്വാഗതവും ടി. മോഹൻദാസ് നന്ദിയും പറഞ്ഞു.