വയലി മഴോത്സവം

Tuesday 01 July 2025 1:24 AM IST
വയലി മഴോത്സവം-2025 ന്റെ വിളംബരത്തിന്റെ ഭാഗമായി ആറങ്ങോട്ടുകര വയലരങ്ങിൽ മഴയും സംഗീതവും പ്രമേയമായ കലാപരിപാടികൾ അരങ്ങേറിയപ്പോൾ.

പട്ടാമ്പി: വയലി മഴോത്സവം-2025 വിളംബരത്തിന്റെ ഭാഗമായി ആറങ്ങോട്ടുകര വയലരങ്ങിൽ മഴയും സംഗീതവും പ്രമേയമായ കലാപരിപാടികൾ അരങ്ങേറി. ഖവാലി-ഹിന്ദുസ്ഥാനി ഗായിക നിസി അസീസി ഉദ്ഘാടനം ചെയ്തു. വയലി മുള സംഗീത ഗ്രൂപ്പിലെ അംഗങ്ങളും നിസി അസീസിയും ചേർന്ന് മഴപ്രമേയമായ പാട്ടുകളുടെ അവതരണവും നടന്നു. തിരുമിറ്റക്കോട് ടീം നൂപുര ചിട്ടപ്പെടുത്തിയ സംഘനൃത്തവും കാണികളെ ആകർഷിച്ചു. ആഗസ്റ്റ് 9,10 ദിവസങ്ങളിൽ നിളയോരത്ത് മഴോത്സവം സീസൺ 9ന് സമാപിക്കും. ജൂലായ് 13ന് മഴയും സിനിമയും, ജൂലായ് 27ന് മഴയും മലയാള സാഹിത്യവും പ്രമേയമായ പരിപാടികൾഅരങ്ങേറും. ജൂലായ് 19,20 ദിവസങ്ങളിൽ കൊല്ലങ്കോട്ടേക്ക് മഴയാത്ര സംഘടിപ്പിക്കും.