ഡോക്ടർമാരെ ഇന്ന് ആദരിക്കും

Tuesday 01 July 2025 12:02 AM IST
ഡോക്ടർമാർ

കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റും ബംഗാൾ മുഖ്യമന്ത്രിയുമായ ഡോ. ബി.സി. റോയിയുടെ ജന്മദിനമായ ഇന്ന് കോഴിക്കോട്ടെ അഞ്ച് പ്രമുഖ ഡോക്ടർമാരെ ആദരിക്കും. കോഴിക്കോട് ഐ.എം.എ ഹാളിൽ രാത്രി 7. 30നാണ് ആദരം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം മുൻ മേധാവി ഡോ. കെ.അശോക് കുമാർ, രാജേന്ദ്ര ഹോസ്പിറ്റൽ സീനിയർ കൺസൾറ്റന്റ് അനസ്‌തെറ്റിസ്റ്റ് ഡോ. എ.സി രത്നവല്ലി, കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ കൺസൾറ്റന്റ് ഇ.എൻ.ടി സർജൻ ഡോ. കെ.സി. രമേശൻ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി ശ്രീജയൻ, വയനാട് ഗവ. മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം മേധാവി ഡോ. അനീൻ എൻ. കുട്ടി എന്നിവരെയാണ് ആദരിക്കുക.