വായന വസന്തം
Tuesday 01 July 2025 1:35 AM IST
ചിറ്റൂർ: പുരോഗമന കലാസാഹിത്യ സംഘം കുന്നാച്ചി യൂണിറ്റ് വായന വസന്തം എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റി അംഗം എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ഷീജ അദ്ധ്യക്ഷത വഹിച്ചു. കവിയത്രിയും വനിതാ സാഹിതി ജില്ലാ ജോയന്റ് സെക്രട്ടറിയുമായ പ്രിയ കരിങ്കരപ്പുള്ളി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.സഹദേവൻ, കെ.കെ.നാരായണമൂർത്തി, കെ.വി.ദിവ്യ, സി.സ്വാമിനാഥൻ, വിഠൽ നാരായണൻ എന്നിവർ സംസാരിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ പ്രണവം ശശി സമ്മാനദാനം നിർവഹിച്ചു.