മെറിറ്റ് അവാർഡ് വിതരണം
Tuesday 01 July 2025 12:58 AM IST
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലൻ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, സജി കൊട്ടയ്ക്കാട്, വെട്ടൂർ ജ്യോതിപ്രസാദ്, അലൻ ജിയോ മൈക്കിൾ, എലിസബത്ത് അബു, എസ്.വി.പ്രസന്നകുമാർ, പ്രൊഫ.ജി.ജോൺ, ടി.എസ്. തോമസ്, കേണൽ ഉണ്ണികൃഷ്ണൻ നായർ, ക്രിസ്റ്റോ അനിൽ കോശി, ആരോൺ, സി.യേശുദാസൻ, കോശിക്കുഞ്ഞ് അയ്യനേത്ത്, പത്മ ബാലൻ, തോമസ് തോളൂർ എന്നിവർ പ്രസംഗിച്ചു.