തബല സോളോയുമായി പ്രദ്യുമ്ന

Tuesday 01 July 2025 1:06 AM IST

കൊച്ചി: വാദ്യസംഗീതത്തിലെ അത്ഭുതകുട്ടിയെന്ന് അറിയപ്പെടുന്ന 15കാരൻ പ്രദ്യുമ്ന ഉദയരാജ് കർപൂർ അവതരിപ്പിച്ച തബല സോളോ കൊച്ചിയിലെ സംഗീതാസ്വാദകർക്ക് വിസ്മയമായി. മട്ടാഞ്ചേരി അമരാവതിയിലെ ശ്രീ ഗോപാലകൃഷ്ണ മണ്ഡപത്തിലാണ് സംഗീത പരിപാടി അരങ്ങേറിയത്.

ഖായ്ദയും റേലയും ഇടമുറിയാതെയാണ് പ്രദ്യുമ്ന തബല അവതരിപ്പിച്ചത്. ബംഗളൂരു സ്വദേശിയായ പ്രദ്യുമ്നയുടെ കൊച്ചിയിലെ ആദ്യ അവതരണം കൂടിയാണിത്. പ്രശസ്ത തബലിസ്റ്റ് ഡോ.ഉദയരാജ് കർപൂരിന്റെ മകനാണ് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ പ്രദ്യുമ്ന.

അന്തരിച്ച തബല ആചാര്യൻ പണ്ഡിറ്റ് എൻ.വെങ്കടേഷ് നായകിന്റെ 108-ാം ജന്മവാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു സംഗീത പരിപാടി. വെങ്കടേഷ് നായകിന്റെ ശിഷ്യനും തബലിസ്റ്റുമായ ഡീൻമോഹനാണ് പരിപാടി സംഘടിപ്പിച്ചത്.