ലൈസൻസ് സസ്പെൻഡ് ചെയ്തു

Tuesday 01 July 2025 1:10 AM IST

കളമശേരി: ഏലൂർ മഞ്ഞുമ്മൽ ഗോഡൗൺ ജംഗ്ഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മജ്നൂൺ കഫേ എന്ന സ്ഥാപനത്തിന്റെ ഐ.എഫ്. ടി.ഇ. ഒ. എസ് ലൈസൻസ് അന്വേഷണ വിധേയമായി ഏലൂർ നഗരസഭ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടത്തെ ജീവനക്കാരിൽ നിന്ന് കഞ്ചാവ് പിടികൂടുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിൽ കഫെക്കെതിരെ ഡി.വൈ.എഫ്.ഐ ഏലൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്. വീഴ്ച വരുത്തിയാൽ അടച്ചുപൂട്ടി സീൽ ചെയ്തു ശിക്ഷ നടപടികൾ സ്വീകരിക്കും എന്ന് ക്ലീൻ സിറ്റി മാനേജർ രേഖാമൂലം അറിയിച്ചു.