പുസ്തകങ്ങളുടെ സംഭാവന
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205ന്റെ ഗിഫ്റ്റ് ഒഫ് റീഡിംഗ് പദ്ധതിയുടെ ഭാഗമായി കൊച്ചി മഹാനഗർ റോട്ടറി ക്ലബ് വടുതല ടി.എസ്. മുരളി സ്മാരക ഓപ്പൺ ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ഓപ്പൺ ലൈബ്രറിക്ക് മുന്നിൽ നടന്ന ചടങ്ങിൽ പി.എൻ. സീനുലാൽ ക്ലബ് പ്രസിഡന്റ് ജോഫിൻ കെ. തോമസിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കോർപ്പറേഷൻ മുൻ കൗൺസിലർ ഒ.പി. സുനിൽ, എൻ.വി. മുരളി, ക്ലബ് സെക്രട്ടറി രഘുലാൽ, ട്രഷറർ പദ്മനാഭൻ, റോട്ടറി ഗവർണേഴ്സ് റെപ്രസന്റേറ്റീവ് ഗോപിനാഥ്, ലൈബ്രേറിയൻ ശങ്കർ തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3205ന്റെ പുതിയ വാർഷിക പദ്ധതികളുടെ ഭാഗമായാണ് ഗിഫ്റ്റ് ഒഫ് റീഡിംഗ് ആവിഷ്കരിച്ചത്.