മത്സ്യത്തൊഴിലാളി ധർണ

Tuesday 01 July 2025 1:33 AM IST

കൊച്ചി: തീരമേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി ക്ലാരൻസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, സംസ്ഥാന പ്രസിഡന്റ് ലീലാകൃഷ്ണൻ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ്, ടോണി ചമ്മിണി, എം.എൽ സുരേഷ്, ആന്റണി കളരിക്കൽ, ഗോപി ദാസ്, എം.എച്ച് ഹാരിഷ്, വിജു ചൂളക്കൻ, കെ.എൻ കാർത്തികേയൻ, രത്‌നാകരൻ, സിനീഷ് പോൾ തുടങ്ങിയവർ സംസാരിച്ചു.