വടുതലയിൽ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ശാഖ

Tuesday 01 July 2025 12:37 AM IST

തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച ശാഖ കൊച്ചി വടുതലയിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കുന്ന പുതിയ ശാഖ പ്രവർത്തിക്കുന്നത് സൗരോർജ്ജത്തിലാണ്. വടുതല വളവിലുള്ള വേണാട്ട് ടവറിലെ ശാഖയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ ടി.സി. ഷിബു നിർവഹിച്ചു. ഇതോടനുബന്ധിച്ചുള്ള എ.ടി.എമ്മിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ സോജൻ ആന്റണിയും സൗരോർജ പ്ളാന്റിന്റെ സ്വിച്ച് ഓൺ കർമ്മം വ്യാപാരി വ്യവസായി ഏകോപന സമിതി സിറ്റി നോർത്ത് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എ.യും നിർവഹിച്ചു. ബാങ്കിന്റെ സി.ഇ.ഒ കെ. ജയപ്രസാദ്, ബ്രാഞ്ച് മാനേജർ മിനി എൻ.വി, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ,​ ഇ.കെ. ഗോകുലൻ,​ കെ.എസ്. രവീന്ദൻ,​ ഭരണ സമിതി അംഗങ്ങളായ ബി.എസ്. നന്ദനൻ,​ ഗോകുൽദാസ് എസ്.,​ വി.വി. ഭദ്രൻ,​ ദാസൻ കെ.എൻ.,​ അബ്ദുൾ ദഹീം എൻ.കെ.,​ സുമയ്യ ഹസ്സൻ,​ പ്രീതി ടി.വി.,​ ഇ.ടി. പ്രദീഷ്,​ അഡ്വ. വി.സി. രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.