ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധന ഇന്നുമുതൽ
തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ പരിശോധന നിർബന്ധം
ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധന ഇന്നു മുതൽ പ്രാബല്യത്തിൽ. 500 കിലോമീറ്റർ വരെയുള്ള ഓർഡിനറി നോൺ എ.സി സെക്കൻഡ് ക്ലാസ് യാത്രയ്‌ക്ക് നിരക്കിൽ മാറ്റമില്ല. പിന്നീടങ്ങോട്ട് കിലോമീറ്ററിന് അര പൈസ മുതൽ മൂന്നു പൈസ വരെയാണ് വർദ്ധന. 501 മുതൽ 1500 കി.മീ വരെ 5 രൂപയും, 1501 വരെ 2500 കി.മീ വരെ 10 രൂപയും, 2501 മുതൽ 3000 കി.മീ വരെ 15 രൂപയും ഈടാക്കും. സ്ലീപ്പർ, ഫസ്റ്റ് ക്ലാസുകളിൽ കിലോമീറ്ററിന് അര പൈസ വർദ്ധിപ്പിച്ചു.
സബ്അർബൻ - നോൺ സബ്അർബൻ റൂട്ടുകളിൽ ഒരു മാസത്തേക്ക് നൽകുന്ന സീസൺ ടിക്കറ്റ് നിരക്കിനും, സബ്അർബൻ സിംഗിൾ ജേർണി നിരക്കിനും മാറ്റമില്ല. ഇന്നു മുതൽ ബുക്ക് ചെയ്യുന്നവർക്കാണ് നിരക്കു വർദ്ധന ബാധകം. തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
മെയിൽ/എക്‌സ്‌പ്രസ്
ട്രെയിനുകളിലെ വർദ്ധന
□സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ് - കിലോമീറ്ററിന് ഒരു പൈസ
□ എ.സി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ടു പൈസ
□ പ്രീമിയർ, സ്‌പെഷ്യൽ ട്രെയിനുകൾക്കും ബാധകം
□വന്ദേഭാരത്, രാജധാനി, ജനശതാബ്‌ദി, ദുരന്തോ, തേജസ്, ഹംസഫർ, അമൃത് ഭാരത്, മഹാമന, ഗതിമാൻ, അന്ത്യോദയ, ശതാബ്‌ദി, യുവ എക്‌സ്‌പ്രസ്, എ.സി വിസ്റ്റാഡോം കോച്ചുകൾ, അനുഭൂതി കോച്ചുകൾ, ഓർഡിനറി നോൺ സബ്അർബൻ സർവീസുകൾ എന്നിവയിലെ നിരക്ക് വർദ്ധിക്കും
□റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർച്ചാർജ് എന്നിവയ്‌ക്ക് മാറ്രമില്ല