ജാതി സെൻസസ്: നടപടി വേണം
Tuesday 01 July 2025 1:37 AM IST
കൊച്ചി: ജാതി സെൻസസ് കൂടി ഉൾപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ ജാതി സെൻസസ് പ്രാവർത്തികമാക്കാൻ സർക്കാർ നടപടി ആരംഭിക്കണമെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ അവലംബിക്കുന്ന നിഷേധാത്മക നിലപാട് പിന്നാക്ക, ദളിത് വിഭാഗങ്ങളോടുള്ള അനീതിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ദേശീയതലത്തിൽ രാഹുൽ ഗാന്ധി ജാതി സെൻസസിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടും കേരളത്തിൽ കോൺഗ്രസ് കൈക്കൊള്ളുന്ന മൗനം ദുരൂഹമാണ്. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി ശങ്കരൻ, പി.എ ഷാനവാസ്, തോമസ് മാത്യു, കബീർ ഹുസൈൻ, സ്റ്റാൻലി പൗലോസ്, ജോർജ് കാട്ടുനിലത്ത് തുടങ്ങിയവർ സംസാരിച്ചു.