കൊ​ച്ചി​ ​ലു​ലു​ ​മാ​ളി​ൽ​ ​ഓ​ഫ​റു​ക​ളു​ടെ​ ​പെ​രു​മ​ഴ​ക്കാ​ലം

Tuesday 01 July 2025 12:38 AM IST

ജൂ​ലാ​യ് ​മൂ​ന്ന് ​മു​ത​ൽ​ 50​ ​ശ​ത​മാ​നം​ ​വി​ല​ക്കു​റ​വു​മാ​യി​ ​ഫ്ളാ​റ്റ് 50​ ​സെ​യിൽ

കൊ​ച്ചി​:​ ​ഓ​ഫ​റു​ക​ളു​ടെ​ ​പെ​രു​മ​ഴ​ക്കാ​ല​മൊ​രു​ക്കി​ 50​ ​ശ​ത​മാ​നം​ ​വി​ല​ക്കി​ഴി​വു​മാ​യി​ ​ലു​ലു​ ​ഫ്ളാ​റ്റ് 50​ ​സെ​യി​ലി​ന് ​ജൂ​ലാ​യ് ​മൂ​ന്നി​ന് ​തു​ട​ക്ക​മാ​കും.​ ​നാ​ല് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ​ഫ്ളാ​റ്റ് 50​സെ​യി​ലും​ ​ലു​ലു​മാ​ളി​ലെ​ ​വി​വി​ധ​ ​ഷോ​പ്പു​ക​ൾ​ ​അ​ണി​നി​ര​ക്കു​ന്ന​ ​ലു​ലു​ ​ഓ​ൺ​ ​സെ​യി​ലും​ ​ന​ട​ക്കു​ന്ന​ത്.​ ​ലു​ലു​ ​ഹൈ​പ്പ​ർ​ ​മാ​ർ​ക്ക​റ്റ്,​ ​ലു​ലു​ ​ഫാ​ഷ​ൻ​ ​സ്റ്റോ​ർ,​ ​ലു​ലു​ ​ക​ണ​ക്ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഫ്ളാ​റ്റ് 50​ ​സെ​യി​ലി​ലൂ​ടെ​ 50​ ​ശ​ത​മാ​നം​ ​വി​ല​ക്കി​ഴി​വി​ൽ​ ​ഷോ​പ്പിം​ഗ് ​ന​ട​ത്താം.​ ​ലു​ലു​ ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ ​എ​ൻ​ഡ് ​ഒ​ഫ് ​സീ​സ​ൺ​ ​സെ​യി​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തു​ട​രു​ന്ന​ ​ഡി​സ്‌​കൗ​ണ്ട് ​വി​ൽ​പ്പ​ന​യും​ ​തു​ട​രും.​ ​ലു​ലു​ ​ഓ​ൺ​ ​സെ​യി​ലി​ന്റെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​സി​നി​മാ​ ​താ​ര​ങ്ങ​ളാ​യ​ ​ശ്രു​തി​ ​രാ​മ​ച​ന്ദ്ര​നും​ ​മാ​ധ​വ് ​സു​രേ​ഷ് ​ഗോ​പി​യും​ ​ചേ​ർ​ന്ന് ​നി​ർ​വ​ഹി​ച്ചു.​ ​എ​ൻ​ഡ് ​ഒ​ഫ് ​സീ​സ​ൺ​ ​സെ​യി​ൽ​ ​ജൂ​ലാ​യ് 20​ ​വ​രെ​ ​തു​ട​രും. ലു​ലു​ ​ഹൈ​പ്പ​റി​ൽ​ ​നി​ന്ന് ​റീ​ട്ടെ​യി​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യും​ 50​ ​ശ​ത​മാ​നം​ ​കി​ഴി​വി​ൽ​ ​ഫ്‌​ളാ​റ്റ് ​ഫി​ഫ്റ്റി​ ​സെ​യി​ലി​ലൂ​ടെ​ ​വാ​ങ്ങാം. ലു​ലു​ ​ഫു​ഡ് ​കോ​ർ​ട്ടി​ലെ​ ​എ​ല്ലാ​ ​ഷോ​പ്പു​ക​ളും​ ​വി​നോ​ദ​കേ​ന്ദ്ര​മാ​യ​ ​ഫ​ൺ​ട്യൂ​റ​യും​ ​രാ​ത്രി​ ​വൈ​കി​ ​ഈ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കും.