സ്‌ട്രൈഡ് മേയ്ക്കത്തൺ 

Tuesday 01 July 2025 2:40 AM IST

കൊച്ചി: ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുളള നൂതന ആശയങ്ങൾക്കായി സംഘടിപ്പിച്ച 'മേയ്ക്കത്തണി'ൽ വിദ്യാർത്ഥികളുടെ പ്രോട്ടോടൈപ്പുകൾ ശ്രദ്ധേയമായി. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെഡിസ്‌ക്) നേതൃത്വത്തിൽ കുടുംബശ്രീ, ഐ ട്രിപ്പിൾ ഇ, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് 'സ്‌ട്രൈഡ്' എന്ന പദ്ധതി നടപ്പിലാക്കുന്നത്. 32 ടീമുകളാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്. ഐ.ഇ.ഇ.ഇ കേരള സെക്ഷൻ ചെയർപേഴ്‌സൺ മിനി ഉളനാട് ഉദ്ഘാടനം ചെയ്തു. കെഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, നിഷ് ഇലക്ട്രോണിക്‌സ് വിഭാഗം ലക്ചറർ അമിത് ജി. നായർ, ജോർജ് സെബാസ്റ്റ്യൻ, ജിം സീലൻ, അജിത് ശ്രീനിവാസൻ, യു.ജനീഷ് മുഖ്യാതിഥികളായി.