കേരള സർവകലാശാല പി.ജി പരീക്ഷ പറഞ്ഞതിലും ഒരാഴ്ച മുൻപേയാക്കി

Tuesday 01 July 2025 12:42 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അവസാന സെമസ്റ്റർ പി.ജി പരീക്ഷ പറഞ്ഞതിലും ഒരാഴ്ച മുൻപേ നടത്തുന്നതായി വിദ്യാർത്ഥികൾ. ജൂൺ 30ന് പരീക്ഷ തുടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്തതിനാൽ പരീക്ഷ തുടങ്ങുന്നത് ജൂലായ് 15ലേക്ക് നീട്ടി. ഇക്കാര്യമറിയിച്ച് സർവകലാശാല വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. എന്നാൽ ടൈംടേബിൾ വന്നപ്പോൾ ജൂലായ് ഏഴിന് പരീക്ഷ ആരംഭിക്കും. പി.ജി വിദ്യാർത്ഥികളിൽ 60ശതമാനം പേരും ബിഎഡ് പ്രവേശനം നേടുന്നവരാണെന്നും അവരുടെ ക്ലാസ് നഷ്ടമാവാതിരിക്കാനാണ് പരീക്ഷ നേരത്തേ നടത്തുന്നതെന്നും പരീക്ഷാ കൺട്രോളർ ഡോ.ഗോപകുമാർ അറിയിച്ചു. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം കൂടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി​വോ​ക് ​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​ ​ആ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​ബി​വോ​ക് ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​ബി​വോ​ക് ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ആ​ന്റ് ​മ​ർ​ച്ച​ൻ​ഡൈ​സിം​ഗ്(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ന്‍​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്-​പു​തി​യ​ ​സ്‌​കീം​ ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് ​ഏ​ഴു​ ​മു​ത​ൽ​ ​കോ​ള​ജു​ക​ളി​ൽ​ ​ന​ട​ത്തും.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി​എ​ ​ആ​നി​മേ​ഷ​ൻ​ ​ആ​ന്റ് ​ഗ്രാ​ഫി​ക് ​ഡി​സൈ​ൻ,​ ​ബി​എ​ ​വി​ഷ്വ​ൽ​ ​ആ​ർ​ട്സ്,​ ​ബി.​എ​ ​ആ​നി​മേ​ഷ​ൻ​ ​ആ​ന്റ് ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്ട്സ് ​(​സി​ബി​സി​എ​സ് ​പു​തി​യ​ ​സ്‌​കീം​-2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ്14​ ​മു​ത​ൽ​ ​ന​ട​ക്കും.

വൈ​വ​ ​വോ​സി ​പ​ത്താം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇം​ഗ്ലീ​ഷ് ​(​പു​തി​യ​ ​സ്‌​കീം​-​ 2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​കോം​പ്രി​ഹെ​ൻ​സീ​വ് ​വൈ​വ​ ​വോ​സി,​ ​പ്രൊ​ജ​ക്റ്റ് ​(​മേ​ജ​ർ​)​ ​ഓ​ൺ​ ​ജോ​ബ് ​ട്രെ​യി​നിം​ഗ് ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് ​ഏ​ഴു​ ​മു​ത​ൽ​ ​ന​ട​ക്കും.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്‌​കൂ​ൾ​ഓ​ഫ് ​പ്യു​വ​ർ​ ​ആ​ൻ​ഡ് ​അ​പ്ലൈ​ഡ് ​ഫി​സി​ക്‌​സി​ൽ​ ​എം​എ​സ്സി​ ​ഫി​സി​ക്‌​സ് ​പ്രോ​ഗ്രോ​മി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ൽ​ ​(​എ​സ്.​സി​-2​ ​എ​സ്.​ടി​-1​)​ ​ജൂ​ലാ​യ് ​നാ​ലി​ന് ​സ്‌​പോ​ട്ട് ​അ​ഡ്മി​ൻ​ ​ന​ട​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​രാ​വി​ലെ​ 11​ന് ​അ​സ്സ​ൽ​ ​രേ​ഖ​ക​ളു​മാ​യി​ ​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​എ​ത്ത​ണം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം ​ആ​ഗ​സ്റ്റ് 12​ന് ​ആ​രം​ഭി​ക്കു​ന്ന​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദം​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​ ​/​ഇം​പ്രൂ​വ്മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ജൂ​ലാ​യ് 08​ ​മു​ത​ൽ​ 15​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 17​ ​വ​രെ​ ​പി​ഴ​യോ​ട് ​കൂ​ടി​യും​ ​അ​പേ​ക്ഷി​ക്കാം.​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ് ​സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ ​ഫ​ലം 2025​ ​ഏ​പ്രി​ൽ​ ​സെ​ഷ​നി​ൽ​ ​ന​ട​ത്തി​യ​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പൂ​ർ​ണ്ണ​ഫ​ലം​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​മു​റ​യ്ക്ക് ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​പ്‌​ഡേ​റ്റ് ​ചെ​യ്യും.