മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 693.78 കോടി

Tuesday 01 July 2025 1:01 AM IST

തിരുവനന്തപുരം : മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്ത കമ്പനികൾക്ക് നൽകാനുള്ളത്, 698.78 കോടി.ഈ വർഷം ജനുവരി വരെയുള്ള കണക്കാണിത്.

ഈ സ്ഥിതി തുടർന്നാൽ വിതരണം നിറുത്തിവയ്ക്കാനുള്ള ആലോചനയിലാണ് വിതരണക്കാർ. ഹൃദയ ചികിത്സയ്ക്കായി കാർഡിയോളജി, ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിലേക്കുള്ള സ്റ്റെന്റ്, വാൽവ്,പേസ് മേക്കർ, ബലൂൺ, കത്തീറ്റർ വയർ, ഗൈഡ് വയർ തുടങ്ങിയ ഉപകരണങ്ങളും ഉൾപ്പെടെയുള്ളവയാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. കാരുണ്യയിൽ എംപാനൽ ചെയ്തിട്ടുള്ള സർക്കാർ ആശുപത്രികൾക്ക് 1203.59 കോടിയും സ്വകാര്യ ആശുപത്രികൾക്ക് 376.59 കോടിയും നൽകാനുണ്ട്. സ്വകാര്യ ആശുപത്രികൾ പലവട്ടം ഇടഞ്ഞെങ്കിലും കുറച്ചു വീതം നൽകി സമാധാനിപ്പിച്ചു. കമ്പനികൾക്ക് കുടിശികയായതോടെ സർക്കാർ വിളിക്കുന്ന ടെണ്ടറിൽ പ്രധാനപ്പെട്ട കമ്പനികളൊന്നും പങ്കെടുക്കാത്ത സ്ഥിതിയുണ്ട്. അപ്രധാനമായ കമ്പനികളാണ് കെ.എം.എസ്.സി.എല്ലുമായി കരാറിൽ ഏർപ്പെടുന്നത്.