പദ്ധതിക്ക് അംഗീകാരം
Tuesday 01 July 2025 12:35 AM IST
പത്തനംതിട്ട: ജില്ലയിലെ 21 തദ്ദേശസ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് സ്പിൽ ഓവർ ഭേദഗതി പദ്ധതിക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം. പത്തനംതിട്ട നഗരസഭ, ഇലന്തൂർ, പന്തളം, കോന്നി, പറക്കോട്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകൾ, തണ്ണിത്തോട്, മെഴുവേലി, ഏനാദിമംഗലം, അരുവാപ്പുലം, അയിരൂർ, തുമ്പമൺ, ഇലന്തൂർ, മലയാലപ്പുഴ, പള്ളിക്കൽ, ഏഴംകുളം, ആറന്മുള, നെടുമ്പ്രം, പന്തളം തെക്കേക്കര, ചെറുകോൽ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. അടൂർ, പത്തനംതിട്ട നഗരസഭകളുടെ ഖരമാലിന്യ പരിപാലന പദ്ധതിക്കും അംഗീകാരമായി.